പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരേ ചികിത്സാ പിഴവ് ആരോപണവുമായി വയോധിക. കുത്തിവയ്പ്പിനിടെയുണ്ടായ അനാസ്ഥയെത്തുടർന്ന് ശരീരത്തിൽ സൂചിയുടെ ഭാഗം കുടുങ്ങിയതായാണ് പരാതി.
ഒരു വർഷം മുന്പ് ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സ തേടി ആശുപത്രിയിലെത്തിയ അറുപത്തെട്ടുകാരി വത്സലയ്ക്കാണ് ദുരനുഭവം. കുത്തിവയ്പ്പ് എടുക്കുന്നതിനിടെ സൂചിയുടെ ഒരു ഭാഗം ശരീരത്തിനുള്ളിൽ കുടുങ്ങുകയായിരുന്നുവെന്നും ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ചികിത്സാപ്പിഴവ് ഉണ്ടായതായും വത്സല ആരോപിച്ചു. ശരീരത്തിനുള്ളിൽ കുടുങ്ങിയ ഭാഗം നീക്കാൻ കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയെങ്കിലും സൂചി പൂർണമായി നീക്കം ചെയ്യാനായിട്ടില്ലെന്നും അവർ പറഞ്ഞു.